ഇന്തോനേഷ്യയിലെ നിയാസ് ദ്വീപില്‍ നേരിയ ഭൂചലനം
ഗുനുംഗ് സിതോളി (ഇന്തോനേഷ്യ): ഇന്തോനേഷ്യയിലെ നിയാസ് ദ്വീപില്‍ ഡിസംബര്‍ 25 ഞായറാഴ്ച നേരിയ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രസിഡന്റ് സുസിലോ ബാംബാംഗ് യുധോയോനോ ക്രിസ്മസ് ആഘോഷിക്കാന്‍ ഞായറാഴ്ച എത്താനിരിക്കെയാണ് ഭൂചലനമുണ്ടായത്.
രാവിലെ 7.08നും 10.16നും ഇടയില്‍ റിച്ചര്‍ സ്കെയിലില്‍ 4.6, 4.7,5.4 രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളുണ്ടായി. ആദ്യത്തെ ഭൂചലനം നിയാസ് ദ്വീപില്‍ മാത്രമാണുണ്ടായത്. തുടര്‍ന്നുണ്ടായ ഭൂചലനങ്ങള്‍ സുമാത്രയില്‍ അനുഭവപ്പെട്ടു. ക്രൈസ്തവര്‍ കൂടുതലായി താമസിക്കുന്ന ദ്വീപാണ് നിയാസ്.












Click it and Unblock the Notifications