സൂചിക 9200 പോയിന്റിന് താഴേക്ക് പോയി
മുംബൈ: ഓഹരി വിപണിയില്‍ തിങ്കളാഴ്ചയും സൂചികയിലെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങി 45 മിനുട്ടിനുള്ളില്‍ സൂചിക 130 പോയിന്റ് ഇടിഞ്ഞ് 9200 പോയിന്റിന് കീഴേക്ക് പോയി.
വെള്ളിയാഴ്ച 115 പോയിന്റ് ഇടിഞ്ഞ് 9256.91ല്‍ ക്ലോസ് ചെയ്ത സൂചിക തിങ്കളാഴ്ച 9254.09ലാണ് തുടങ്ങിയത്. തുടര്‍ന്ന് 129.43 പോയിന്റ് ഇടിഞ്ഞ് സൂചിക 9127.74ലെത്തി. കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലായി സൂചിക 230 പോയിന്റാണ് ഇടിഞ്ഞത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍ എനര്‍ജി, സത്യം കമ്പ്യൂട്ടേഴ്സ്, ഇന്‍ഫോസിസ് ടെക്നോളജീസ്, മാരുതി ഉദ്യോഗ്, ബജാജ് ഓട്ടോ, ഐടിസി, അസോസിയേറ്റഡ് സിമന്റ് എന്നീ കമ്പനികള്‍ക്കാണ് സൂചികയിലെ ഇടിവ് കനത്ത കോട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications