ബിജെപി സ്ഥാപിക്കാന്‍ കാരണം ഇരട്ടഅംഗത്വപ്രശ്നം: അദ്വാനി
മുംബൈ: 1980ല്‍ ജനതാപാര്‍ട്ടി ഇരട്ടഅംഗത്വം എന്ന പ്രശ്നം ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ ബിജെപി ഉണ്ടാകുമായിരുന്നില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനി പറഞ്ഞു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവേക്: എന്ന വാരിക പ്രസിദ്ധീകരിച്ച ബിജെപിയുടെ 25 വര്‍ഷങ്ങളെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനതാപാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് ഇരട്ടഅംഗത്വം എന്ന പ്രശ്നമുയര്‍ത്തിയത്. തങ്ങള്‍ അവരുടെ കൂടെയുണ്ടെങ്കില്‍ അവര്‍ക്ക് പുരോഗതിയുണ്ടാകില്ലെന്ന് കരുതിയായിരുന്നു ഈ പ്രശ്നം അവര്‍ ഉന്നയിച്ചത്.
എന്നാല്‍ തങ്ങളും ആര്‍എസ്എസുമായുള്ള കൂട്ടുകെട്ട് നിരോധിക്കാനുളള ജനതാപാര്‍ട്ടി നേതാക്കളുടെ ശ്രമം തങ്ങള്‍ എതിര്‍ത്തു. ഇതാണ് ബിജെപിയുടെ ഉദയത്തിന് കാരണമായത്.
മരിച്ചുപോയ ശ്യാമപ്രസാദ് മുഖര്‍ജി പുതിയൊരു പാര്‍ട്ടി രൂപീകരിക്കാനുള്ള പദ്ധതിയുമായി അന്നത്തെ ആര്‍എസ്എസ് നേതാവായിരുന്ന ഗോല്‍വാക്കര്‍ ഗുരുജിയെ കണ്ടപ്പോള്‍ ആര്‍എസ്എസ് സജീവരാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള മിക്കവാറും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആദര്‍ശങ്ങള്‍ വിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖര്‍ജി ഗോല്വാക്കറോട് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരായ വികാരത്തിന് തടയിടാന്‍ എ.ഒ ഹ്യൂം കോണ്‍ഗ്രസിനെ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്വാനി പറഞ്ഞു.
ചരിത്രം രേഖപ്പെടുത്താന്‍ ശ്രമം നടത്തണമെന്നും ആര്‍എസ്എസ് ഇതാണ് ചെയ്യുന്നതെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications