ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍
മുംബൈ: ബിജെപിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ 3000ഓളം ഉന്നതനേതാക്കള്‍ പങ്കെടുക്കും. ഡിസംബര്‍ 26 തിങ്കളാഴ്ച മുതല്‍ 30 വരെയാണ് ദേശീയ കണ്‍വെന്‍ഷന്‍.
ബിജെപി അധ്യക്ഷപദവിയില്‍ വരുന്ന മാറ്റമാണ് കണ്‍വെന്‍ഷനില്‍ ഏറ്റവും പ്രധാനമേറിയത്. കണ്‍വെന്‍ഷന്‍ അവസാനിക്കുന്ന 30ന് അധ്യക്ഷപദവി ഒഴിയുമെന്ന് അദ്വാനി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി രാജ്നാഥ് സിംഗിനെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ദേശീയ കണ്‍വെന്‍ഷന് അധ്യക്ഷത വഹിക്കുന്നത് അദ്വാനിയാണ്.












Click it and Unblock the Notifications