ചോദ്യക്കോഴ: ബിഎസ്പി മൂന്ന് എംപിമാരെ പുറത്താക്കി
ദില്ലി: ചോദ്യക്കോഴ വിവാദത്തില്‍ പെട്ട മൂന്നുപേരുള്‍പ്പെടെ നാല് എംപിമാരെ ബിഎസ്പിയില്‍ നിന്ന് പുറത്താക്കി. ബിഎസ് പി നേതാവ് മായാവതി ലഖ്നൗവില്‍ അറിയിച്ചതാണ് ഇക്കാര്യം.
നരേന്ദ്ര കുശ്വ, ലാല്‍ ചന്ദ് കോല്‍, രാജാറാം പാല്‍ എന്നീ എംപിമാരെയാണ് ചോദ്യക്കോഴ വിവാദത്തിന്റെ പേരില്‍ പുറത്താക്കിയത്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ പരാജയപ്പെട്ട ഘട്ടത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് മായാവതി പറഞ്ഞു. ഇവരെ നേരത്തെ ലോക്സഭയില്‍ നിന്നും പുറത്താക്കിയിരുന്നു.
രണ്ടാംവിവാഹം ചെയ്തതിനാണ് രാജ്യസഭാംഗമായ ഘനശ്യാം ചന്ദ് കന്‍വാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.












Click it and Unblock the Notifications