മൂടല്‍മഞ്ഞ് അകന്നു; ദില്ലിയില്‍ വിമാനങ്ങള്‍ കൃത്യസമയത്ത്
ദില്ലി: ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂടല്‍മഞ്ഞ് മൂലമുള്ള പ്രശ്നങ്ങളില്‍ നിന്ന് ദില്ലി നിവാസികള്‍ക്ക് ആശ്വാസം. ഡിസംബര്‍ 26 തിങ്കളാഴ്ച വിമാനങ്ങള്‍ കൃത്യസമയത്തു തന്നെ സര്‍വീസ് നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍മഞ്ഞ് കാരണമുള്ള വെളിച്ചുക്കുറവ് മൂലം വിമാനസര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. തിങ്കളാഴ്ച എല്ലാ അന്താരാഷ്ട്ര വിമാനസര്‍വീസുകളും കൃത്യസമയത്തു തന്നെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു.
അതേ സമയം വൈകിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതു കാരണം യാത്രക്കാര്‍ക്ക് ഇപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഞായറാഴ്ച അമ്പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും നൂറോളം വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications