Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമിനാഗപട്ടണത്ത് മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു

നാഗപട്ടണം: നാഗപട്ടണത്ത് സുനാമി ദുരന്തത്തില്‍ മരിച്ച 6065 പേര്‍ക്ക് ജനങ്ങള്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണക്കായി കളക്ടറേറ്റില്‍ ഒരു പാര്‍ക്ക് തുറന്നു. ജില്ലാ കളക്ടര്‍ ജെ.രാധാകൃഷ്ണന്‍ പാര്‍ക്ക് തുറന്നുകൊടുത്ത പാര്‍ക്കില്‍ സുനാമി ദുരന്തത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികള്‍ റീത്തുകള്‍ സമര്‍പ്പിച്ചു. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസുചകമായി ഒരു മിനിറ്റ് മൗനാചരണവും നടന്നു. പാര്‍ക്കില്‍ മരിച്ചവരുടെ എണ്ണത്തെ അനുസ്മരിപ്പിക്കുവാനായി 6065 അലങ്കരിച്ച സസ്യങ്ങളുമുണ്ട്.

ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ സജ്ജരായിരിക്കുമെന്നും സമൂഹത്തില്‍ ഇതെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുമെന്നും ആളുകള്‍ പ്രതിജ്ഞയെടുത്തു.

സുനാമി ദുരന്തത്തെ കുറിച്ചുള്ള മൂന്നു പുസ്തകങ്ങളും ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+