ആന്ധ്രയില്‍ നക്സല്‍ ആക്രമണം: മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നക്സലൈറ്റുകള്‍ നടത്തിയ തീവണ്ടിയാക്രമണത്തില്‍ മൂന്ന് റെയില്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റബിള്‍മാര്‍ കൊല്ലപ്പെട്ടു.
വിജയവാഡയില്‍ നിന്ന റായിഗഡയിലേക്കു പോകുന്ന യാത്രാതീവണ്ടിയാണ് ആക്രമിക്കപ്പെട്ടത്. കൊണേരു സ്റേഷന് സമീപം വച്ച് രണ്ട് നക്സലുകള്‍ ഒരു ബോഗിയില്‍ കടന്ന് ആര്‍പിഎഫ് കോണ്‍സ്റബിളുമാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു.
വെടിവയ്പില്‍ നാല് കോണ്‍സ്റബിളുമാര്‍ക്ക് വെടിയേറ്റു. കോണ്‍സ്റബിളുമാരുടെ കൈവശമുണ്ടായിരുന്ന 15 ലക്ഷം രൂപ നക്സലൈറ്റുകള്‍ തട്ടിയെടുത്തു. ഒരു കാഷ് ബോക്സില്‍ കോണ്‍സ്റബിളുമാര്‍ കൊണ്ടുപോകുകയായിരുന്നു ഈ പണം.












Click it and Unblock the Notifications