ബിജെപിയില്‍ നിന്ന് അഞ്ചു നേതാക്കള്‍ കൂടി രാജിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ച് ബിജെപി നേതാക്കള്‍ കൂടി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവച്ചു. ജില്ലാ വൈസ്പ്രസിഡന്റ് ശ്രീരഞ്ജിനി, മുന്‍ ജില്ലാ സെക്രട്ടറി ശശിധരന്‍ എന്നിവരും മൂന്ന് ജില്ലാകമ്മറ്റി അംഗങ്ങളുമാണ് രാജിവച്ചത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും കൂട്ടരും പാര്‍ട്ടിയില്‍ തന്നിഷ്ടം കാണിക്കുകയാണെന്നും ഒ.രാജഗോപാലിനെപ്പോലുള്ളവരാണ് ഇതിനു പിന്നിലെന്നും രാജിവച്ചവര്‍ ആരോപിച്ചു. പാര്‍ട്ടിയിലെ സാധാരണ അംഗങ്ങളായി തുടരുമെന്നും ഇവര്‍ അറിയിച്ചു.
തിരുവനന്തപുരത്തെ ബിജെപി ഓഫീസ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് പി.പി.മുകുന്ദന്‍ അനുകൂലികളായ13 പേരെ സസ്പെന്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നേതാക്കളുടെ രാജി. മുകുന്ദന്‍ അനുകൂലികളായ 10 പേര്‍ നേരത്തെ ഔദ്യോഗികസ്ഥാനങ്ങള്‍ രാജി വച്ചിരുന്നു.












Click it and Unblock the Notifications