ശക്തികുളങ്ങരയില്‍ ബോട്ടപകടം: അഞ്ചുപേരെ കാണാതായി
കൊല്ലം: ആലപ്പാട് ശക്തികുളങ്ങരയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി.
ഡിസംബര്‍ 25 ഞായറാഴ്ച രാത്രിയാണ് ആറംഗങ്ങളടങ്ങിയ സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. അപകടത്തില്‍ പെട്ട ആറുപേരിലെ ഒരാളെ മറ്റൊരും ബോട്ട് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഇയാളാണ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടവിവരം അറിയിച്ചത്.
പാറക്കടവ് സ്വദേശികളായ ഷൈന്‍, സുനില്‍, കുട്ടപ്പന്‍,ജയന്‍ എന്നിവരെയും മറ്റൊരാളെയുമാണ് കാണാതായത്. ഇവര്‍ക്കു വേണ്ടി രക്ഷാബോട്ടുകള്‍ തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications