ദേവസ്വം അഴിമതി: മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കാന്‍ ലോകായുക്ത വിജിലന്‍സിന് നിര്‍ദേശം നല്‍കി.
2006 മാര്‍ച്ച് 15ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജികളിന്മേലാണ് ഡിസംബര്‍ 26 തിങ്കളാഴ്ച ലോകായുക്ത ഈ ഉത്തരവു പുറപ്പെടുവിച്ചത്.
ഒരു കൂട്ടം ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ ഒപ്പിടാതെയാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയതെങ്കിലും ഇത് പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിക്കുകയായിരുന്നു.ഈ കേസില്‍ നേരത്തെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ലോകായുക്ത നോട്ടീസയച്ചിരുന്നു.
ദേവസ്വംബോര്‍ഡിലെ അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications