ശബരിമലയില്‍ മണ്ഡലപൂജ നടന്നു
ശബരിമല: ശബരിമലയില്‍ മണ്ഡലക്കാലത്തിന് സമാപനം കുറിച്ച് ഡിസംബര്‍ 26 തിങ്കളാഴ്ച നടന്ന മണ്ഡലപൂജയില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ ശരണമന്ത്രങ്ങളുരുവിട്ടുകൊണ്ട് മേല്‍ശാന്തി സുകുമാരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന മണ്ഡലപൂജകള്‍ക്ക് സാക്ഷ്യം വഹിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന തങ്കഅങ്കി കൊണ്ട് അയ്യപ്പവിഗ്രഹം അലങ്കരിച്ചിരുന്നു.
പൂജകള്‍ക്കു ശേഷം രാത്രി 11 മണിക്ക് അടക്കുന്ന നട ഡിസംബര്‍ 30ന് മകരവിളക്കു പൂജക്കായാണ് വീണ്ടും തുറക്കുക.












Click it and Unblock the Notifications