Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി സമരം രാഷ്ട്രീയപ്രേരിതം: മന്ത്രി ശക്തന്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നടത്താനിരിക്കുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ഗതാഗതമന്ത്രി എന്‍.ശക്തന്‍ പറഞ്ഞു. സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശസാല്‍കൃത റൂട്ടുകളില്‍ ഇനി മുതല്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ല. എന്നാല്‍ ഇപ്പോള്‍ ഈ റൂട്ടുകളില്‍ ഓടുന്ന 1300 സ്വകാര്യബസുകള്‍ നിര്‍ത്തലാക്കി പകരം കെഎസ്ആര്‍ടിസി ബസുകള്‍ ഇറക്കാനാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. തനിക്കെന്നല്ലാ, ഒരു ഗതാഗതമന്ത്രിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് നടപ്പാക്കാന്‍ സാധിക്കില്ല.

ഡിഎ കുടിശിക നല്‍കുന്ന കാര്യത്തെ പറ്റി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+