ആലപ്പാട് സുനാമി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു
ആലപ്പാട്: സുനാമി ദുരന്തത്തിന്റെ ഒന്നാംവാര്‍ഷികദിനമായ ഡിസംബര്‍ 26 തിങ്കളാഴ്ച ആലപ്പാട്ടെ ജനങ്ങള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. 2004 ഡിസംബര്‍ 26ന് ഇവിടെയുണ്ടായ സുനാമി ദുരന്തത്തില്‍ 146 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
സുനാമി വാര്‍ഷികത്തോടനുബന്ധിച്ച് നിരാഹാരവ്രതവും സര്‍വമത പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ പെട്ട് മരിച്ചവരെ കൂട്ടായി അടക്കിയ കല്ലറകളില്‍ പുഷ്പാര്‍ച്ചനയും നടന്നു.
കടലിനോട് കരയിലെ മക്കളെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന 11 അടി ഉയരമുള്ള മണലില്‍ നിര്‍മിച്ച ശില്‍പം സുനാമി ദുരന്തമുണ്ടായ കടല്‍ത്തീരത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതിനു മുന്നില്‍ മുന്നറിയിപ്പെന്ന നിലയില്‍ ഒരു മെഴുകുതിരി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച ഇവിടം സന്ദര്‍ശിച്ച് സുനാമി ബാധിതരെ ആശ്വസിപ്പിച്ചിരുന്നു.












Click it and Unblock the Notifications