ഡിഐസിയെ കൂടാതെ എല്‍ഡിഎഫ് ജയിക്കും: വെളിയം
തൃശൂര്‍: ഡിഐസിയുടെ സഹായമില്ലാതെ തന്നെ ഇടതുമുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. സിപിഐയുടെ 80-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഐസിയെ ഇടതുമുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട തുറന്ന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഇപ്പോഴില്ല. ഡിഐസിയെ മുന്നണിയിലെടുക്കുന്ന വിഷയം എല്‍ഡിഎഫും സ്വതന്ത്ര ചര്‍ച്ചയ്ക്ക് വിധേയമാക്കണം. അതിനു ശേഷം സമവായത്തിലൂന്നിയ തീരുമാനമാണ് ഉണ്ടാകേണ്ടത്.
കമ്യൂണിസ്റ് പാര്‍ട്ടികള്‍ പിളര്‍ന്നില്ലായിരുന്നുവെങ്കില്‍ രാജ്യത്ത് നിര്‍ണായക ശക്തിയായി മാറുമായിരുന്നു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യകത ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications