പിന്‍ഗാമിയെ അദ്വാനി 31ന് പ്രഖ്യാപിച്ചേക്കും
മുംബൈ: ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി തന്റെ പിന്‍ഗാമിയെ ഡിസംബര്‍ 31ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.
ഡിസംബര്‍ 31നാണ് മുംബൈയില്‍ നടക്കുന്ന ബിജെപി സമ്മേളനം സമാപിക്കുന്നത്. സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ചു നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്വാനി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് സാധ്യത.
ഡിസംബര്‍ 31ന് അദ്വാനി വാര്‍ത്താസമ്മേളനം നടത്തുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ അറിയിച്ചു. പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തീരുമാനിച്ചിട്ടില്ലെന്നും അദ്വാനി തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നും മഹാജന്‍ വ്യക്തമാക്കി.












Click it and Unblock the Notifications