പ്രസിഡന്റിന്റെ കാലാവധി: ബിജെപിയില്‍ പുതിയ തര്‍ക്കം
മുംബൈ: എല്‍.കെ.അദ്വാനിയുടെ പിന്‍ഗാമിയായി വരുന്ന പുതിയ പ്രസിഡന്റിന്റെ കാലാവധിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം. പുതിയ പ്രസിഡന്റിന്റെ കാലാവധി ഒരു വര്‍ഷം മതിയെന്ന് അദ്വാനി അനുകൂലികള്‍ വാദിക്കുമ്പോള്‍ പുതിയ പ്രസിഡന്റിനെ സാധാരണ നിലയിലുള്ള മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ നിയമിക്കണമെന്നാണ് മറ്റുള്ളവര്‍ ആവശ്യപ്പെടുന്നത്.
പാര്‍ട്ടി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവിനെ പ്രസിഡന്റാക്കാനാണ് അദ്വാനി പക്ഷം ശ്രമിച്ചിരുന്നതെങ്കിലും ആ ശ്രമം വിഫലമായതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് ഇടക്കാല പ്രസിഡന്റ് മതിയെന്ന വാദം അവര്‍ ഉയര്‍ത്തുന്നത്.
അദ്വാനിയുടെ പിന്‍ഗാമിയെ തീരുമാനിച്ചിട്ടില്ലെന്ന് അദ്വാനി പക്ഷം വാദിക്കുന്നത് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന ധാരണ ജനിപ്പിക്കാനാണ്. പ്രമോദ് മഹാജന്‍ ഉള്‍പ്പെടെയുള്ള അദ്വാനി അനുകൂലികള്‍ പുതിയ പ്രസിഡന്റിനെ തീരുമാനിച്ചിട്ടില്ലെന്നാണ് പരസ്യ പ്രസ്താവന നടത്തുന്നത്.
അതേ സമയം അദ്വാനി പക്ഷക്കാരല്ലാത്ത മുതിര്‍ന്ന നേതാക്കള്‍ രാജ്നാഥ്സിംഗിനെ പുതിയ പ്രസിഡന്റാക്കാനുള്ള തീരുമാനം അന്തിമമാണെന്ന് ഉറപ്പിച്ചുപറയുന്നു. ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് അവര്‍ പറയുന്നത്.












Click it and Unblock the Notifications