ബാംഗ്ലൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണു
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച വ്യോമസേനയുടെ കിരണ്‍ എന്ന പരിശീലന വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും കോപൈലറ്റും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രാജരാജേശ്വവാരിനഗരറിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീഴുന്നതിനിടെ വിമാനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പൈലറ്റുമാരായ പാപട്ടും ദീപക്കും വിമാനത്തില്‍ നിന്നും പുറക്കേക്കു വീണെങ്കിലും ഇവര്‍ക്ക് നിസാരപരിക്കുകളേയുള്ളൂ. ഇവരെ വ്യോമസേനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യോമസേനയുടെ പൈലറ്റ് പരിശീലന സ്കൂളിന്റെ ഈ വിമാനം പതിവുപോലെ പരിശീലനപറക്കല്‍ നടത്തുന്നതിനിടെയാണ് തകര്‍ന്നത്. വിമാനം തകരാനുള്ള കാരണമെന്തെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications