അദ്വാനിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല: ജോഷി
മുംബൈ: എല്‍.കെ.അദ്വാനി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി.
ഇത്തരം അപവാദങ്ങള്‍ പരക്കുന്നത് എന്തിനാണെന്ന് തനിക്കറിയില്ല. ഇതൊരു ഗൂഢാലോചനയാണ്- ജോഷി പറഞ്ഞു.
അദ്വാനി പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ജോഷി ആവശ്യപ്പെട്ടതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ജോഷി.
മുംബൈയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിനു ശേഷം ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്ന അദ്വാനി പ്രതിപക്ഷ നേതാവായി തുടരുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications