കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ മെത്രാനിക്ക് സുരക്ഷയേര്‍പ്പെടുത്തും

  • By Staff
Google Oneindia Malayalam News

ദില്ലി: ഇറാഖ് എണ്ണയിടപാടില്‍ നട്വര്‍ സിംഗ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അനില്‍ മെത്രാനിക്കും വോള്‍ക്കര്‍ വിവാദത്തിലുള്‍പ്പെട്ട അന്തലീപ് സെഗാളിനും ജമീല്‍ സെയ്ദിക്കും സുരക്ഷയേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഒരു സ്വകാര്യ സുരക്ഷാ ഓഫീസറും ദില്ലി പൊലീസിലെ രണ്ട് കോണ്‍സ്റബിള്‍മാരും സുരക്ഷാചുമതലക്കായി ഉണ്ടാവും.

ഇവര്‍ക്ക് ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷാസജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.

നട്വര്‍ സിംഗിന് ഇറാഖ് എണ്ണയിടപാടില്‍ പങ്കുള്ളതായി ക്രൊയേഷ്യയിലെ മുന്‍ഇന്ത്യന്‍ സ്ഥാനപതിയായ അനില്‍ മെത്രാനി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നട്വറിന് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജി വയ്ക്കേണ്ടി വന്നിരുന്നു. അന്തലീപിന്റേയും ജമീലിന്റേയും പേരുകള്‍ വോള്‍ക്കര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X