അഴിമതിക്കാരുടെ എണ്ണം കൂടുന്നു: ആന്റണി
തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്കിടയിലെ അഴിമതിക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി എ.കെ.ആന്റണി പറഞ്ഞു. അഴിമതി കാരണം പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗം വരെയുള്ളവരുടെ മാര്‍ക്കറ്റ് ഇടിയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
രാഷ്ട്രീയത്തില്‍ പ്രായോഗികത മതിയെന്നും ധാര്‍മികതയ്ക്കും സദാചാര മൂല്യങ്ങള്‍ക്കും ഇടമില്ലെന്നും പറയുന്നതിനോട് യോജിക്കാനാവില്ല. രാഷ്ട്രീയത്തിലെ പ്രായോഗികതക്ക് ലക്ഷ്മണരേഖയിട്ടില്ലെങ്കില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടാകും.
ആഗോളവത്കരണത്തിന്റെ ഫലമായി ചെറിയൊരു വിഭാഗത്തിനു മാത്രം നേട്ടുണ്ടാകുന്ന സ്ഥിതി മാറണം. ഈ ഘട്ടത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. സോഷ്യലിസവും സാമൂഹിക നീതിയും നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം. ദുര്‍ബലരെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യണമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications