Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യാവകാശ കമ്മിഷന് വി.എസിന്റെ കത്ത്

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രശ്നത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചു.

ബെസ്റ് ബേക്കറി കേസില്‍ കമ്മിഷന്‍ ഇടപെട്ടതുപോലെ ഇക്കാര്യത്തിലും താത്പര്യം കാട്ടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബെസ്റ് ബേക്കറി കേസില്‍ സാക്ഷികള്‍ മൊഴിമാറ്റിയതിന് സമാനമായ കാര്യങ്ങളാണ് ഐസ്ക്രീം കേസിലും സംഭവിക്കുന്നത്. മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികളാണ് കേസിലെ കൂട്ട കൂറുമാറ്റത്തിന് കാരണം.

കുറ്റപത്രത്തില്‍ ഏഴിടത്ത് കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. അവ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കുറ്റവാളിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സാക്ഷികളിലും പീഡനത്തിന് ഇരയായവരിലും ഭീതിജനകമായ മാനസികാവസ്ഥ സൃഷ്ടിച്ച് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നീതി വ്യവസ്ഥയെ കൊല്ലുന്ന നടപടികളാണ് ഇതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജെ.എസ്. ആനന്ദിനാണ് പ്രതിപക്ഷ നേതാവ് കത്തയച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+