Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടുന്നു

കണ്ണൂര്‍: കണ്ണൂര്‍-തിരുവനന്തപുരം എക്സ്പ്രസ് തീവണ്ടി ഡിസംബര്‍ 29 മുതല്‍ മംഗലാപുരം വരെ നീട്ടുവാനുളള തീരുമാനം വടക്കന്‍ മലബാറിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും.

ഇതു കൊണ്ടുമാത്രം വടക്കന്‍ മലബാറിലെ ജനങ്ങളുടെ യാത്രാക്ലേശങ്ങള്‍ പരിഹരിക്കപ്പെടില്ലെങ്കിലും ഇതുവരെ രാത്രികാല യാത്രകള്‍ക്കായി തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്സ്പ്രസിനെ മാത്രം ആശ്രയിച്ചിരുന്നവര്‍ക്ക് പുതിയ തീവണ്ടിസര്‍വീസുകള്‍ ഏറെ സഹായകരമാകും. നാലു ദശാബ്ദം മുന്‍പ് ആരംഭിച്ച് മലബാര്‍ എക്സ്പ്രസിലെ തിരക്കിനും പുതിയ സര്‍വീസ് തുടങ്ങുന്നതോടെ അല്‍പം കുറവുണ്ടായേക്കും.

എന്നാല്‍ ഭൂരിഭാഗം ദിവസങ്ങളിലും ആളുകള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന കണ്ണൂര്‍ എക്സ്പ്രസില്‍ കൂടുതല്‍ ബോഗികള്‍ ചേര്‍ത്താലല്ലാതെ തിരക്കു നിയന്ത്രിക്കാനാവില്ലെന്ന ബുദ്ധിമുട്ടുമുണ്ട്. കൂടുതല്‍ ബോഗികള്‍ ചേര്‍ത്താല്‍ പ്ലാറ്റ്ഫോമിന്റെ നീളവും വര്‍ദ്ധിപ്പിക്കേണ്ടി വരും.

വ്യാഴാഴ്ച കേന്ദ്രറെയില്‍വേ സഹമന്ത്രി ആര്‍.വേലു കാസര്‍കോഡ് പുതിയ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ ഒന്‍പതിന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന തീവണ്ടി മംഗലാപുരത്ത് രാത്രി 12നായിരിക്കും എത്തിച്ചേരുക. രണ്ടേകാലിന് മടക്കയാത്രയാരംഭിക്കുന്ന തീവണ്ടി വൈകീട്ട് അഞ്ചേകാലിന് കണ്ണൂരിലെത്തും.

ഡിസംബര്‍ 30 മുതല്‍ കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് തീവണ്ടിക്ക് കാസര്‍കോഡ് കൂടുതല്‍ സ്റ്റോപ്പനുവദിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+