റെയില്‍വേ സോണ്‍ ഇല്ലാതാക്കാന്‍ ശ്രമം: പന്ന്യന്‍
കണ്ണൂര്‍: കേരളത്തിന് ലഭിക്കേണ്ട റയില്‍വേ സോണ്‍ ഇല്ലാതാക്കാന്‍ കേന്ദ്രറെയില്‍വേ സഹമന്ത്രി അടക്കമുള്ളവര്‍ ശ്രമിക്കുന്നതായി പന്ന്യന്‍ രവീന്ദ്രന്‍ എംപി പറഞ്ഞു.
റയില്‍വേ സോണ്‍ ലഭിക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ട്. എംപിമാരും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചു ശ്രമിച്ചാന്‍ അത് നേടിയെടുക്കാനാകും. സ്വന്തം നാടിനു വേണ്ടിയാണ് റെയില്‍വേ സഹമന്ത്രി ആര്‍.വേലു അടക്കമുള്ളവര്‍ സേലത്ത് സോണ്‍ വാങ്ങിയെടുത്തത്. നമ്മുടെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഉണ്ടാകുന്നില്ല.
സംസ്ഥാനത്ത് റെയില്‍വേ വികസനം നടപ്പാക്കാന്‍ പ്രത്യേക സോണ്‍ ഉണ്ടായേ തീരൂവെന്നും ഇക്കാര്യ റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.












Click it and Unblock the Notifications