ബിജെപി ഉയിര്‍ത്തെഴുന്നേല്‍ക്കും: രാജഗോപാല്‍
നെടുമ്പാശേരി: മുംബൈയില്‍ നടക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്കു ശേഷം ബിജെപി പുതിയൊരു പാര്‍ട്ടിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്നാഥ് സിംഗിനെ പുതിയ പാര്‍ട്ടി അധ്യക്ഷനാക്കുന്നതിന് അദ്വാനി തടസം നില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം വിമര്‍ശിച്ചു.
ബിജെപി സംസ്ഥാന ഘടകത്തിലെ അച്ചടക്കപ്രശ്നങ്ങളെക്കുറിച്ചു പ്രതികരിക്കവെ പാര്‍ട്ടിക്കുള്ളിലെ അച്ചടക്കലംഘനമാണ് പ്രശ്നങ്ങള്‍ക്കു വഴി തെളിച്ചതെന്നും അവ ഒഴിവാക്കേണ്ടതാണെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications