മോഷണം: തിരുവനന്തപുരത്ത് ജനവരി 4ന് സിപിഎം ഹര്‍ത്താല്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മോഷണങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം തിരുവനന്തപുരത്ത് ജനുവരി നാലിന് ഹര്‍ത്താല്‍ നടത്തും. സിപിഎം ജില്ലാസെക്രട്ടറി എം.വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്.
കള്ളന്മാരില്‍ നിന്നും അക്രമികളില്‍ നിന്നും തലസ്ഥാനത്തെ മോചിപ്പിക്കാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് സ്ക്വാഡുകള്‍ രൂപീകരിക്കും. രാത്രിയില്‍ വിവിധയിടങ്ങളില്‍ ഇവര്‍ കാവലുണ്ടാകും.
സ്വയരക്ഷയ്ക്ക് സംഘടിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഈ സമരം സിപിഎം ഏറ്റെടുക്കുകയാണ്. ഇത്തരം സമരങ്ങള്‍ക്ക് രാഷ്ട്രീയമില്ല. എല്ലാ വിഭാഗം ജനങ്ങളേയും ഇതില്‍ സഹകരിപ്പിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി മൂന്നിന് സിപിഎം ധര്‍ണ്ണയും സംഘടിപ്പിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിനും മറ്റ് ഭരണകേന്ദ്രങ്ങള്‍ക്കു മുന്നിലും ധര്‍ണ സംഘടിപ്പിക്കുമെന്നും വിജയകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications