ഹൂസ്റണില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപ്പിടുത്തം: മൂന്ന് കുട്ടികള്‍ മരിച്ചു
ഹൂസ്റണ്‍: ഹൂസ്റണില്‍ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി.
രണ്ട്, ആറ്, ഏഴ് വയസ് പ്രായമുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. ഒമ്പത് വയസുള്ള ഒരു കുട്ടിയെയും ഒരു വയസുള്ള മറ്റൊരു കുട്ടിയെയും കുട്ടികളുടെ അമ്മയ്ക്ക് രക്ഷപ്പെടുത്താനായി. എന്നാല്‍ അപ്പാര്‍ട്ട്മെന്റിന് പിന്നിലുള്ള കിടപ്പുമുറിയിലായിരുന്ന മറ്റ് മൂന്ന് കുട്ടികളെ രക്ഷിക്കാനായില്ല.
ചില അയല്‍വാസികള്‍ ഒരു മരത്തില്‍ കയറി രണ്ടാം നിലയിലുള്ള ജനലിലൂടെ മുറിയില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത പുക കാരണം അവര്‍ക്ക് പിന്തിരിയേണ്ടിവന്നു. തീപ്പിടുത്തതിന്റെ കാരണമെന്തെന്ന് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications