കെറി പാക്കര്‍ അന്തരിച്ചു
സിഡ്നി: ആസ്ത്രേലിയന്‍ മാധ്യമരാജാവ് കെറിപാകര്‍ (68) അന്തരിച്ചു. സിഡ്നിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ആസ്ത്രേലിയയിലെ ഏറ്റവും സമ്പന്നനാണ് കെറി പാകര്‍. അദ്ദേഹത്തിന്റെ മരണകാരണം കുടുംബാംഗങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏറെ നാളായി അദ്ദേഹം അര്‍ബുദരോഗ ബാധിതനായിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.
1990ല്‍ പോളോ കളിക്കുന്നതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മരണാസന്നമായ സ്ഥിതിയിലെത്തിയിരുന്നു. ആറേഴ് മിനുട്ട് ഹൃദയം പ്രവര്‍ത്തിക്കാതെ അദ്ദേഹം ഗുരുതരാവസ്ഥയിലെത്തിയെങ്കിലും അത്ഭുതകരമായി രോഗവിമുക്തനായി.
നൈന്‍ വര്‍ക്ക് ടെലിവിഷന്‍ സ്റേഷന്‍, ആസ്ട്രേലിയന്‍ കണ്‍സോളിഡേറ്റഡ് പ്രസ് മാഗസിന്‍ തുടങ്ങിയവ പാക്കര്‍ സ്ഥാപിച്ചവയാണ്. അടുത്ത കാലത്തായി കായിക വ്യവസായത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.
എഴുപതുകളുടെ അവസാനത്തോടെ ക്രിക്കറ്റ് ലോകത്ത് വിപ്ലവം കൊണ്ടുവന്നതില്‍ പ്രധാനപങ്ക് വഹിച്ചയാളാണ് പാക്കര്‍. ലോക പരമ്പര ക്രിക്കറ്റിന് തുടക്കം കുറിച്ച അദ്ദേഹം ഏകദിന മത്സരങ്ങളിലൂടെ ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു.












Click it and Unblock the Notifications