കുവൈത്തില്‍ ആറു തീവ്രവാദികള്‍ക്കു വധശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തിലെ യുഎസ് സൈന്യത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദ സംഘടനയുമായി ചേര്‍ന്നതിന് ആറ് കുവൈത്തികളെ വധശിക്ഷക്കു വിധിച്ചു.
ജനവരിയില്‍ കുവൈത്ത് പൊലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഇറാഖിലെയും സൗദി അറേബഷയിലെയും തീവ്രവാദികളുമായി ബന്ധമുള്ള 37 പേരുടെ പട്ടികയില്‍ പെട്ടവരാണിവര്‍.
മറ്റു ചിലര്‍ക്ക് ജീവപര്യന്തമുള്‍പ്പെടെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഏഴ് പേരെ വെറുതെവിട്ടു.












Click it and Unblock the Notifications