കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ മൂന്ന് മാവോയിസ്റുകള്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒരു സൈനികനും മൂന്നു മാവോയിസ്റുകളുമുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു മാവോയിസ്റ് കമാന്‍ഡറും ഉള്‍പ്പെടുന്നു.

പടിഞ്ഞാറന്‍ നേപ്പാളില്‍ റോല്‍പയിലെ ഗെയ്റിഗോണില്‍ സൈനികനും മാവോയിസ്റുകളുമായുണ്ടായ വെടിവയ്പിലാണ് ഒരു റോയല്‍ നേപ്പാളീസ് സൈനികനും രണ്ട് മാവോയിസ്റുകളും കൊല്ലപ്പെട്ടത്. പട്രോളിംഗ് സംഘത്തിനു നേരെ മാവോയിസ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്ന് സൈനികര്‍ തിരിച്ചു വെടിവയ്ക്കുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍ സൈനികര്‍ നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ് കമാന്‍ഡറായ വിബാസ് താപ്പ കൊല്ലപ്പെട്ടു. തുളസീപുര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. രണ്ടു വനിതാ ഭീകരരടക്കം മൂന്ന് ഗറില്ലകളെ തിരച്ചിലില്‍ പിടികൂടിയിട്ടുണ്ട്. താപ കൊല്ലപ്പെട്ട സ്ഥലത്തു നിന്നും അയാളുടെ തിരിച്ചറിയല്‍ കാര്‍ഡും ഗ്രനേഡും ഒരു ബോംബും കണ്ടെടുത്തിട്ടുണ്ട്.

മാവോയിസ്റുകള്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് നേപ്പാളില്‍ ഈ അക്രമസംഭവങ്ങള്‍ നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X