ടൊറന്റോയില്‍ വെടിവയ്പില്‍ ഒരു മരണം
ടൊറന്റോ: ടൊറന്റോയിലെ ഒരു ഷോപ്പിംഗ് തെരുവിലുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡിസംബര്‍ 26 പ്രാദേശിക സമയം വൈകീട്ട് അഞ്ചരക്കാണ് സംഭവമുണ്ടായത്.
ഓടിക്കൊണ്ടിരിക്കുന്ന കാറിലുള്ള ഒരാള്‍ തിരക്കേറിയ ഒരു ഷോപ്പിംഗ് തെരുവിലേക്ക് വെടിവയ്ക്കുകയായിരുന്നു. ഒരു ചെരുപ്പു കടയുടെ മുന്നില്‍ നിന്നിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെല്ലാം ചെറുപ്പക്കാരാണ്. ഡ്യൂട്ടിയിലല്ലാത്തിരുന്ന ഒരു പൊലീസ് ഓഫീസര്‍ക്കും വെടിവയ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications