സോണിയ രാജിവയ്ക്കണമെന്ന് അദ്വാനി
മുംബൈ: ദേശീയ ഉപദേശക കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം സോണിയാഗാന്ധി രാജിവയ്ക്കണമെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു.
ബിജെപി രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്വാനി.
സമ്പദ്വ്യവസ്ഥയുടെ പുരോഗതി ക്ഷീണിപ്പിക്കുകയും സാധാരണക്കാരില്‍ കൂടുതല്‍ ഭാരം അടിച്ചേല്പിക്കുകയും ചെയ്യുന്ന സാമ്പത്തിക നയങ്ങളാണ് യുപിഎ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് അദ്വാനി ആരോപിച്ചു.
കോഴ വാങ്ങിയതിനെ തുടര്‍ന്ന് ഈയിടെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കപ്പെട്ട എംപിമാരുടെ പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications