കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ ലക്ഷ്വറി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് മൂന്നു കുട്ടികളക്കം 22 പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ഗുജറാത്തിലെ ബറൂച്ചയിലെ നര്‍മദ ചൗക്ഡിയില്‍ ഡിസംബര്‍ 28 ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 55 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ബസിന് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്രക്കുമായി കൂട്ടിയിടിച്ച ഉടനെ പരിഭ്രാന്തരായ യാത്രക്കാര്‍ ബസിനുള്ളില്‍ പുറകുഭാഗത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ കൂട്ടിയിടിയെ തുടര്‍ന്ന് ബസിന് തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറകില്‍ കുടുങ്ങിപ്പോയി. ബസിലെ സ്പോഞ്ച് സീറ്റുകള്‍ കാരണം തീ പെട്ടെന്ന് പടര്‍ന്നു പിടിച്ചു.

അപകടത്തില്‍ മരിച്ച മിക്കവാറും പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതദേഹം സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേററവരെ പ്രഥമശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.

ബസിലെ ഭൂരിഭാഗം യാത്രക്കാരും മുംബൈ സ്വദേശികളാണെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X