അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് സിബിഐ അന്വേഷിക്കുന്നു
അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്ത് കൊല ചെയ്യപ്പെട്ടവരെ കൂട്ടമറവു ചെയ്തുവെന്ന് കരുതപ്പെടുന്ന പഞ്ചമഹല്‍ ജില്ലയില്‍ സിബിഐ സംഘമെത്തി. കഴിഞ്ഞ ദിവസം ആറ് അസ്ഥികൂടങ്ങളാണ് പഞ്ചമഹലിലെ ലുനാവാധ ഗ്രാമത്തില്‍ കണ്ടെത്തിയത്.
കലാപത്തിന്റെ ആദ്യദിനങ്ങളില്‍ അയല്‍ഗ്രാമമായ പന്ഥാര്‍വാഡയില്‍ കൊല ചെയ്യപ്പെടുവരുടേതാകാം അസ്ഥികൂടങ്ങളെന്നാണ് കരുതുന്നത്. ഗുജറാത്ത് കലാപത്തിനിടെ ഇവിടെ 26 പേരാണ് കൊല ചെയ്യപ്പെട്ടത്.
അതേ സമയം അസ്ഥികൂടങ്ങള്‍ മണ്ണുകുഴിച്ചു പുറത്തെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് പ്രാദേശിക അധികൃതര്‍. അസ്ഥികൂടങ്ങള്‍ പുറത്തെടുത്ത ഗ്രാമവാസികള്‍ക്കും ഒരു സര്‍ക്കാരിതര സംഘടനയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടു ഗ്രാമവാസികളെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications