അസ്ഥികൂടം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ച്മഹലില്‍ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു.
പനം നദിക്കരയില്‍ നിന്നും കൂട്ടത്തോടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്ന ഗുജറാത്ത് കലാപത്തിനിരയായവരുടെ അവകാശവാദത്തെ തുടര്‍ന്നാണ് ഡിസംബര്‍ 28 ബുധനാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്.
ഇവ ഗുജറാത്ത് കലാപത്തിനിടെ പന്തര്‍വാഡയില്‍ കൊല്ലപ്പെട്ടവരുടെ അസ്ഥികൂടങ്ങളായിരിക്കാനാണ് സാധ്യതയെന്ന് എന്‍ജിഒ പ്രവര്‍ത്തകയായ ടീസ്റ സെതല്‍വാദ് പറഞ്ഞു.
ഈ ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും.












Click it and Unblock the Notifications