ലൈംഗികാപവാദം: സഞ്ജയ് ജോഷി പൊലീസിന് പരാതി നല്‍കി
ഭോപാല്‍: ലൈംഗികാപവാദത്തെ തുടര്‍ന്ന് ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച സഞ്ജയ് ജോഷി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഭോപാല്‍ പൊലീസിന് പരാതി നല്‍കി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും സഞ്ജയ് ജോഷി പകാതിപ്പെട്ടിട്ടുണ്ട്.
അരണ്ട വെളിച്ചത്തില്‍ സഞ്ജയ് ജോഷിയെ ചിത്രീകരിക്കുന്ന ലൈംഗികാപവാദ സിഡി മുംബൈയില്‍ നടക്കുന്ന ബിജെപി രജത ജൂബിലി സമ്മേളനത്തിനിടയില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജോഷി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.












Click it and Unblock the Notifications