ജമ്മു കശ്മീരില്‍ മൂന്ന് ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജെയ്ഷ് ഇ മുഹമ്മദ് കമാന്‍ഡറടക്കം മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ കശ്മീരിലെ പൂഞ്ചില്‍ ഡിസംബര്‍ 26 തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകകര്‍ പുഞ്ചിലെ ത്രൂയിലുള്ള ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും രാഷ്ട്രീയറൈഫിള്‍സ് സൈനികരും വീടു വളയുകയായിരുന്നു. വീട്ടിലേക്ക് കയറാന്‍ സൈനികര്‍ ശ്രമിച്ചപ്പോള്‍ ഭീകരരന്‍ വെടിവച്ചതിനെ തുടര്‍ന്ന് സൈനികരും തിരിച്ചു വെടിവച്ചു.
മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഈ വീട് സൈനികര്‍ സ്ഫോടനം നടത്തി തകര്‍ക്കുകയാണുണ്ടായത്. മരിച്ച ഭീകകരുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെടുത്തു. ഇവരില്‍ ജെയ്ഷ് ഇ മുഹമ്മദ് കമാന്‍ഡറായ ഖ്വാസി സൊഹൈലും ഉള്‍പ്പെടുന്നു.
ദേശീയ പാതയില്‍ ആക്രമണം നടത്താന്‍ കൊല്ലപ്പെട്ട ഭീകകര്‍ പദ്ധതിയിട്ടിരുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഈ പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications