കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ നിന്നുളള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഡിസംബര്‍ 28 ബുധനാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സിറ്റിംഗ് കോണ്‍ഗ്രസ് എംപി കരണ്‍ സിംഗ്, ജനാര്‍ദനന്‍ ദ്വിവേദി, ജെ.പി അഗര്‍വാള്‍ തുടങ്ങിയവരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗാലോട്ട്, പാര്‍ട്ടി ട്രഷറര്‍ മോത്തിലാല്‍ വോറ, കോണ്‍ഗ്രസ് നേതാവ് റാം ബാബു ശര്‍മ, എംഎല്‍എമാര്‍ എന്നിവരോടൊപ്പമാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. നാലു സെറ്റ് പത്രിക വീതമാണ് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി 28 ആണ്. 29ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 31-ാം തീയതിയാണ് പത്രിക പിന്‍വലിക്കാനുളള അവസാനതീയതി. തിരഞ്ഞെടുപ്പ് ജനുവരി ഏഴിന് നടക്കാനാണ് സാധ്യത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X