ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷി രാജിവച്ചു
മുംബൈ: ലൈംഗികാപവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ ഭരണ ചുമതലയുണ്ടായിരുന്ന ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷി രാജിവച്ചു.
ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ശാരീരികബന്ധത്തിന് വിധേയമാക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. സ്ത്രീ ദേശീയ വനിതാ കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
ആര്‍എസ്എസ് നേതൃത്വത്തില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ ബിജെപി നേതൃനിരയിലേക്കു വന്ന ബ്രഹ്മചാരിയാണ് സഞ്ജയ് ജോഷി. ആരോപണം സംബന്ധിച്ച രേഖകള്‍ കത്തായും വിഡീയോ ആയും ഏതാനും ദിവസം മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ചിരുന്നു. ഏതാനും ദിവസം മുമ്പു തന്നെ ജോഷി രാജിവച്ചിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് രാജി ബിജെപി നേതൃത്വം സ്ഥിരീകരിച്ചത്.
തനിക്കെതിരായ പരാതി പാര്‍ട്ടിയെ തോജോവധം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന നിലപാടിലാണ് ജോഷി. ഇക്കാര്യത്തില്‍ ഭോപാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ജോഷി അറിയിച്ചിട്ടുണ്ട്.