ബസപകടം:മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ ധനസഹായം
കോട്ടയം: ചങ്ങനാശേരിയിലെ മനയ്ക്കചിറയ്ക്കടുത്തുണ്ടായ ബസപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും പരിക്കേറ്റവര്‍ക്ക് 5000 രൂപയും സര്‍ക്കാര്‍ ധനസഹായമായി നല്‍കും. മരിച്ചവരുടെ മൃതദേഹം പോസ്റ്മോര്‍ട്ടം നടത്തി ഉച്ചയോടെ ബന്ധുക്കള്‍ക്ക് നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്.
അതിനിടെ അപകടത്തിന് കാരണമായ ടിപ്പര്‍ ലോറിയുടെ ഡ്രൈവറിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പുതുകുള എന്ന പേരുള്ള കെഎല്‍ 5- 8622 എന്ന നമ്പറുള്ള ലോറിയാണ് ബസില്‍ വന്നിടിച്ചത്. അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ ഉപേക്ഷിച്ച നിലയില്‍ ലോറി തിരുവല്ലയില്‍ നിന്ന് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു.
10പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ ഒമ്പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications