Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസില്‍ ടിപ്പര്‍ലോറി ഇടിച്ച് 10 പേര്‍ മരിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി- ആലപ്പുഴ റോഡില്‍ മനയ്ക്കച്ചിറയ്ക്കടുത്ത് കെഎസ്ആര്‍ടിസി ബസില്‍ ടിപ്പര്‍ലോറി ഇടിച്ച് 10 പേര്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്.

മരിച്ചവരില്‍ മൂന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. കുമളിയില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ ടിപി 320-ാം നമ്പര്‍ ലിമിറ്റഡ് സ്റോപ്പ് ഓര്‍ഡിനറി ബസ്സിലാണ്, ആലപ്പുഴ ഭാഗത്തു നിന്ന് അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ഇടിച്ചുകയറിയത്. അപകടശേഷം നിര്‍ത്താതെ പോയ ലോറി, തിരുവല്ലയ്ക്കടുത്തുനിന്ന് പോലീസ് കസ്റഡിയിലെടുത്തു. ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു.

ചങ്ങനാശ്ശേരിക്ക് നാല് കിലോമീറ്റര്‍ പടിഞ്ഞാറ് പാറയ്ക്കല്‍ കലുങ്കിനടുത്ത് ചൊവ്വാഴ്ച രാത്രി 8.15 നാണ് അപകടം ഉണ്ടായത്. 9 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഒരു സ്ത്രീ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും കോട്ടയം മെഡിക്കല്‍കോളേജിലേക്കും മാറ്റി. പരിക്കേറ്റവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും ആലപ്പുഴ- കോട്ടയം, തിരുവല്ല, പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+