മന്ത്രിസഭ വികസിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിസഭ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഡിസംബര്‍ 28 ബുധനാഴ്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തന്റെ സ്ഥാനം ഒഴിച്ചിടേണ്ടെന്ന് വനംമന്ത്രി സ്ഥാനം രാജിവച്ച കെ.പി വിശ്വനാഥന്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ ആരെ എപ്പോള്‍ ഉള്‍പ്പെടുത്തണമെന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കും.
സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് നെല്ല് സംഭരിച്ച സിവില്‍ സപ്ലൈസ് കോര്‍പറേഷന് ഏഴുകോടി രൂപ അനുവദിക്കും. മോഷണത്തിനും ഗുണ്ടായിസത്തിനുമെതിരെ നടപടിയുണ്ടാകും. കെഎസ്ആര്‍ടിസി പാട്ടത്തിനെടുത്ത തിരുവിതാംകൂര്‍ രംഗവിലാസം കൊട്ടാരം ഹെറിറ്റേജ് ആയി പ്രഖ്യാപിക്കും. എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂള്‍ സ്ഥാപിക്കും.
അട്ടപ്പാടിയിലെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള മാധവമേനോന്‍ കമ്മറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ കെഎസ്ഇബി യഥാര്‍ത്ഥ വിവരമാണ് നല്‍കിയതെങ്കില്‍ അവര്‍ക്ക് അതിനുള്ള അനുവാദമുണ്ട്.
റവന്യൂ റിക്കവറികള്‍ അടുത്ത ആറുമാസത്തേക്ക് മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications