കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചറിയല്‍ കാര്‍ഡ്: കമ്മീഷന് പരാതി നല്‍കുമെന്ന് രമേശ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക സംഘം ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തി ക്രമക്കേട് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടും. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രകമ്മീഷനെ സമീപിക്കുന്നത്. കേന്ദ്രകമ്മീഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഈ ജില്ലകളിലെ തിരഞ്ഞെടുപ്പ് നടത്തണം.

ബംഗാളിലെ പോലെ കേരളത്തിലും സ്ഥിരം ഭരണം നേടുന്നതിനാണ് സിപിഎം വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X