Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസിയില്‍ എട്ടുശതമാനം ഡിഎ കുടിശിക

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എട്ടു ശതമാനം ക്ഷാമബത്ത കുടിശിക ഉടനെ നല്‍കുമെന്ന് ഗതാഗതമന്ത്രി എന്‍.ശക്തന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്സി വഴി നിയമനം ലഭിച്ച എല്ലാ എംപാനല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയെ സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന ഒരു വ്യാജപ്രചരണമാണ് സമരത്തിനൊരുങ്ങുന്ന ജീവനക്കാര്‍ നടത്തുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു പുകമറ മാത്രമാണ്. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം ഒരു റൂട്ടും സ്വകാര്യബസുകള്‍ക്ക് നല്‍കിയിട്ടില്ല. സ്വകാര്യബസുകളെ സഹായിക്കാനുളള യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+