കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരവകുപ്പ് പൂര്‍ണപരാജയം: പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് പൂര്‍ണപരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനതകര്‍ച്ചയുടെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണ്. അടുത്ത മാസം സിപിഎം സംസ്ഥാനവ്യാപകമായി നടത്തുന്ന ജാഥ കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവരും. സാമൂഹ്യനീതി, സമഗ്രവികസനം എന്നീ ലക്ഷ്യങ്ങളാണ് ജാഥക്കുള്ളത്. പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടും ജാഥയില്‍ പങ്കെടുക്കും.

ജാഥയുടെ പോസ്ററുകളില്‍ തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. എല്ലാ പാര്‍ട്ടികളിലും അതാത് സംസ്ഥാന നേതാക്കളുടെ ചിത്രങ്ങള്‍ പോസ്ററുകളിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതു കൊണ്ടാണ് തന്റെചിത്രം ജാഥയോടനുബന്ധിച്ചുള്ള ചിത്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ലാവ്ലിന്‍ പ്രശ്നത്തെ പറ്റി തനിക്കൊന്നും പറയാനില്ലെന്നും അതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് ചോദിച്ചാല്‍ മതിയെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X