Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ഖനനം: ജോണ്‍ മാത്യു കമ്മറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചില്ല

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് അനുകൂലമായ ജോണ്‍ മാത്യു കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനം നടത്തുന്നതിന് അനുകൂലമാണ് ജോണ്‍ മാത്യു കമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് നിയമസഭയിലും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ വിവിധ കക്ഷികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ധാതുമണല്‍ ഖനനം വേണ്ടെന്ന് വച്ച സാഹചര്യത്തില്‍ നിലവിലെ കമ്പനികള്‍ക്ക് അസംസ്കൃത വസ്തു എത്തിക്കാനുള്ള നടപടികള്‍ വ്യവസായ വകുപ്പ് കൈകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+