കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ അഞ്ചംഗ കുടുംബം ജീവനൊടുക്കി

  • By Staff
Google Oneindia Malayalam News

കല്‍പറ്റ: വയനാട്ടില്‍ അഞ്ചംഗ കുടുംബം ജീവനൊതുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് തരിയോട് കാവുംമന്ദത്തിനടുത്ത് കുണ്ടിലങ്ങാടി ഇണ്ടിക്കുഴിയില്‍ ഇ.എന്‍.ജോസും(48) ഭാര്യയും മൂന്ന് മക്കളുമാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടത്.

തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ് ജോസ്. ഭാര്യ ശാന്തമ്മ(45) തരിയോട് സെന്റ് മേരീസ് യുപി സ്കൂള്‍ അധ്യാപികയാണ്. മക്കളായ ലിന്റ(19), നീതു(16), അമൃത(15) എന്നിവരെ കൊന്ന ശേഷം ജോസും മരിച്ചതാകാമെന്ന് സംശയിക്കുന്നു.

കഴിഞ്ഞ ദിവസത്തെ പത്രവും പാലും വീടിന്റെ വരാന്തയില്‍തന്നെ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വീട് തുറന്നു പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചത്.

മുത്ത മകള്‍ ലിന്റ കാന്‍സര്‍ രോഗിയാണ്. മകളുടെ രോഗത്തില്‍ മനം നൊന്താണ് തങ്ങള്‍ മരിക്കുന്നതെന്ന് എഴുതിയ കുറിപ്പ് വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ലിന്റയും നീതുവും മംഗലാപുരത്തെ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളാണ്. തരിയോട് സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമൃത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X