രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇറാഖില്‍ 20 തടവുകാര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദിലെ കാണ്ഡമിയയില്‍ ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 20 ഇറാഖി തടവുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു ജയില്‍ വാര്‍ഡന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗാര്‍ഡില്‍ നിന്നും മോഷ്ടിച്ച ആയുധം കൊണ്ടാണ് തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവര്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ജയില്‍ വാര്‍ഡന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഗാര്‍ഡുകള്‍ തിരിച്ചുനടത്തിയ വെടിവയ്പിലാണ് 20 തടവുകാര്‍ കൊല്ലപ്പെട്ടത്.
മരിച്ചവര്‍ ഏറെയും ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷയനുഭവിക്കുന്നവരാണ്.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഒരു യുഎസ് സൈനികവക്താവ് അറിയിച്ചു.












Click it and Unblock the Notifications