കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: രണ്ട ഇന്ത്യന്‍ കമ്പനികളുള്‍പ്പെടെ ഒമ്പത് വിദേശ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായി യുഎസ് സ്ഥിരീകരിച്ചു. കൂട്ടക്കൊല ചെയ്യുന്നതിനുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനായി ഇറാന് സാമഗ്രികള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ചാണ് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്.

ആറ് ചൈനീസ് കമ്പനികള്‍ക്കും രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും ഒരു ആസ്ത്രേലിയന്‍ കമ്പനിക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തിന് വിധേയമായ രണ്ട് ഇന്ത്യന്‍ കമ്പനികളും രാസവസ്തു കയറ്റുമതിക്കാരാണ്.

ഈ കമ്പനികള്‍ ഇറാന് ഉപകരണങ്ങളോ സാങ്കേതികവിദ്യയോ കൈമാറിയിട്ടുണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചതായി യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്ത്ാ ആദം എരേലി അറിയിച്ചു.

ഒരു വര്‍ഷം നീണ്ട ഉപരോധകാലത്ത് യുഎസ് സര്‍ക്കാരുമായി ബിസിനസ് ചെയ്യുന്നതിലും അമേരിക്കന്‍ ഉന്നത സാങ്കേതിക ഉത്പന്നങ്ങള്‍ ലഭിക്കുന്നതിലും ഈ കമ്പനികള്‍ക്ക് വിലക്കുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X