Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎസ്സി ആക്രമണം: ലഷ്കറിന്റെ പങ്ക് തള്ളാനാവില്ലെന്ന് പൊലീസ്

ബാംഗ്ലൂര്‍: ഐഐഎസ്സി ആക്രമണത്തിനു പിന്നില്‍ പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയുടെ പങ്ക് തളളിക്കളയാനാവില്ലെന്ന് പൊലീസ് കമ്മീഷണര്‍ അജയ് കുമാര്‍ സിംഗ് പറഞ്ഞു. വെടിവയ്പ് നടന്ന ജെ.എന്‍.ടാറ്റ ഓഡിറ്റോറിയം പരിസരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തിന് പിന്നില്‍ ഒന്നിലേറെ പേരുണ്ടാകുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് ഡിസംബര്‍ 29 വ്യാഴാഴ്ച ഐഐഎസ്സി പരിസരത്ത് നടത്തിയ തിരച്ചിലില്‍ രണ്ടു ഗ്രനേഡുകള്‍ കൂടി കണ്ടെടുത്തിരുന്നു. ബുധനാഴ്ച പൊട്ടാത്ത ഒരു ഗ്രനേഡ് ഈ പരിസരത്ത് നിന്നും ലഭിച്ചിരുന്നു.

എകെ47 പോലുള്ള ഒരു ആയുധവും തിരകളും ആക്രമണസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇത് ആസൂത്രിതമായ ഒരു ആക്രമണമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നടന്നുവന്നിരുന്ന ഓപ്പറേഷണല്‍ റിസര്‍ച്ച് സൊസൈറ്റിയുടെ വാര്‍ഷിക കണ്‍വെന്‍ഷണ്‍ മറ്റൊരിടത്തേക്ക് മാറ്റി.

നേരത്തെ തന്നെ ഐഐഎസ്സി ഭീകരസംഘടനകളുടെ ഹിറ്റ്ലിസ്റിലുണ്ടായിരുന്ന സ്ഥാപനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+